Friday, March 6, 2009

മറ


കണ്‌മഷികൊണ്ട്‌ ഞാന്‍ 
കണ്‍ തടങ്ങളിലെ
കറുപ്പിനെ മൂടി.
നിറഞ്ഞ ചിരിയാല്‍
കണ്ണീരിനെ മിനുക്കി.
ചുവന്ന ചായത്താല്‍
കവിളിലെ പാടുകള്‍
മായ്ച്ചു.അങ്ങനെ
പൊങ്ങച്ചങ്ങളെക്കൊണ്ട്‌
ഞാനെന്നെ മറച്ചുപിടിച്ചു.

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

:)എനിക്ക് കാണാം...!

തറവാടി said...

പൗഡറിട്ടാല്‍ പൊങ്ങച്ചമാവുമോ?

തറവാടി said...
This comment has been removed by the author.
ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.
ദിനേശന്‍ വരിക്കോളി said...

.കണ്‌മഷികൊണ്ട്‌ ഞാൻ
കൺതടങ്ങളിലെ
കറുപ്പിനെ മൂടി.
നിറഞ്ഞ ചിരിയാൽ
കണ്ണീരിനെ മിനുക്കി.
parayanulla karyagal othiriyegilum cheruvariyil othukkunnathu thanneyanu nallathu .....Asamsakal.

കാപ്പിലാന്‍ said...

Nannaayi , I can seeeeeeeeee you :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉള്ളിലെ വിങ്ങല്‍
ഏത് ബ്യൂട്ടി പാര്‍ലറില്‍
പോയാലാണ്
മറക്കാനാവുക?