Friday, January 29, 2010

എന്റെ തോന്നലുകള്‍

മനുഷ്യന്‍
പ്രണയം
 സെക്കന്റ് ലാങ്ങ്വേജും
വിവാഹം 
നിര്‍ബന്ധിത വിഷയവുമാക്കിയ  
ജിവിതത്തിന്റെ സിലബസ്സില്‍
പരീക്ഷിക്കപ്പെടുന്ന
പാവം വിദ്യാര്‍ഥി .
കാലം
നമുക്കിടയില്‍
ഒരു മൌസ് ക്ളിക്കിന്റെത് .
ഒരു കുതിയ്ക്ക് എനിയ്ക്ക്
നിന്നി ലേക്കെത്താം.
ആഴം    
എന്റെ  ചിന്തകളുടെ ദൂരം 
നിന്റെ മനസ്സ് വരെയാണ് 
ആഴം ഇനിയും 
അളക്കേണ്ടിയിരിക്കുന്നു . 
മരണം
മരണത്തിന്റെ ക്ഷേത്രത്തില്‍
എന്നെത്തന്നെ പ്രതിഷ്ഠിച്ച്‌
എന്നെത്തന്നെ
 ആരാധിക്കാന്‍ ശ്രമിക്കുന്നു.
അടയുന്ന വാതിലുകള്‍
‍ഓരോ വാതിലുംഅടയുകയാണ്‌.
വിശ്വാസത്തിന്റെ വാതില്‍ആദ്യമടഞ്ഞു.
സ്നേഹത്തിന്റേത്‌ രണ്ടാമതും.
ഇനി തുറന്നിരിക്കുന്ന വാതില്‍ഒന്നേ ഉള്ളൂ.
അത്‌ പുറത്തേയ്ക്കുള്ള വഴിയാണ്‌.
വൈരുധ്യം
രാത്രി എനിക്ക്‌,
മുറിക്കുള്ളിലെ
 വൈദ്യുതി വിളക്കിന്റെ
വെളിച്ചമാണ്‌.

വില
ജീവിതംവിലപ്പെട്ടതാണെന്ന്‌!
ശരിയാവാം
 മരണത്തിന്റെപിടയ്കുന്ന നോട്ട്‌
 ജീവന്റെ കീശയില്‍എപ്പോഴുമുണ്ട്‌.





3 comments:

അരുണ്‍ കരിമുട്ടം said...

:)

Aardran said...

എന്റെ വീട്ടില്‍ വന്നു നോക്കി
പ്രൊഫൈല്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി.

ഞാനും ഒരു പ്ലസ്‌2 അദ്ധ്യാപകന്‍
ഗവേഷണം, ദാ, ഇപ്പൊ കഴിഞ്ഞേയുള്ളു.
ഭാഷാശാസ്ത്രത്തില്‍ ഞാന്‍ സമര്‍പ്പിച്ച പ്രബന്ധത്തിന്‌ കോഴിക്കോട്‌ യൂണിവേഴ്സിറ്റി കഴിഞ്ഞ ആഴ്ച്ച
ബിരുദം തന്നു.

ബ്ലോഗില്‍ ഒരു 'മലയാളിയെ' കണ്ടതിന്റെ സന്തോഷം മറച്ചുവെയ്ക്കുന്നില്ല

Nandu said...

miss ee kavitha njan pinneetu ariyathe thanne chollikondirunnu....sherikkum i thnk der's a lot in dis.i lovd it.