Friday, December 21, 2007

ഇപ്പോഴിങ്ങനെ

പുതിയ രൂപം 
കണ്ണീരിനെക്കുറിച്ചോര്‍ക്കുമ്പോള്‍
എഞ്ചുവടിപ്പട്ടികയിലെ
ഗുണനച്ചിഹ്നം ഓര്‍ക്കും.
അക്കങ്ങള്‍ക്കിടയില്‍നിന്ന്‌
അവ സൃഷ്ടിക്കുന്ന മഹാദ്ഭുതം
സമം എന്ന 
ഗണിതശാസ്ത്ര ചിഹ്നത്തിന്നപ്പുറം
പെറ്റുപെരുകി,
എന്റെ കണ്ണീര്‍ പോലെ
ഒഴുകുന്നതുകൊണ്ടാകാം
ഞാനിപ്പോള്‍ഗുണനപ്പട്ടികയെ
പുതിയരൂപത്തില്‍ കാണുകയാണ്‌.

പെരുവഴിയില്‍


ഭയത്തിന്റെ 
പെരുവഴിയിലാണ്‌ഞാന്‍ 
നിശബ്ദതയില്‍നിന്ന്‌ കേള്‍ക്കുന്ന
ഏത്‌ ചീവീടൊച്ചയും
എന്നെ
അടച്ചിട്ടമുറിയുടെ
സുരക്ഷിതത്വത്തിലേയ്ക്ക്‌
ആട്ടിയോടിക്കും.


റ്റയ്ക്ക് 


ഞാനൊറ്റയ്ക്കാണ്‌;
അപകടകരമാംവിധം
ഒറ്റയ്ക്കാണ്‌!
പകല്‍ വെളിച്ചത്തില്‍
ഉയര്‍ന്നുകേള്‍ക്കുന്ന,
നിങ്ങളുടെ കീറവാക്കുകള്‍
‍എന്നെ 
രാത്രിയുടെ 
അത്യുഷ്ണത്തില്‍നിന്നോ
അതിശൈത്യത്തില്‍ നിന്നോ
പൊതിഞ്ഞുമാറ്റുന്നില്ല

ഇതല്ല

മിട്ടായിപ്പോതികൊണ്ടു 
ത്രിപ്തനാകുന്ന 
കുട്ടിയെപ്പോലെഞാന്‍,
സ്നേഹത്തിന്റെ
 വര്‍ണ്ണക്കൂടുകളില്‍
പൊതിയപ്പെട്ടിരുന്നു.

എഴുത്തുകാര്‍


‍എഴുതിക്കഴിയുന്നോര്‍,
കഴിയാനെഴുതുന്നോര്‍'
കഴിച്ചിട്ടെഴുതുന്നോര്‍,
എഴുതിക്കഴിക്കുന്നോര്‍. 

2 comments:

Meenakshi said...

എഴുത്തുകാര്‍
‍"എഴുതിക്കഴിയുന്നോര്‍,
കഴിയാനെഴുതുന്നോര്‍'
കഴിച്ചിട്ടെഴുതുന്നോര്‍,
എഴുതിക്കഴിക്കുന്നോര്‍."

കൊള്ളാമല്ലോ വരികള്‍ അഭിനന്ദനങ്ങള്‍

കണ്ണൂരാന്‍ - KANNURAN said...

വിഫലം ഇഷ്ടായില്ല.. മറ്റുള്ളതൊക്കെ കൊള്ളാം, എഴുത്തുകാര്‍ പ്രത്യേകിച്ചും....