Sunday, December 14, 2014

ആദിവാ (സി ) സ്വപ്നം

ഒരുമിച്ച്  വേകും
വിശപ്പിൽ  നിന്ന്
ഒരേ ഉപ്പിനായ്
ഉണർന്നതൊറ്റയ്ക്കല്ല.

ഭൂമി,വാനം ,ജലം ,വായു
കാട് ,നാട് ,സമത്വം .....
പറഞ്ഞ്  നീറും പദങ്ങളിൽ
പുതുക്കപ്പെട്ടില്ല
ഞങ്ങളുടെ  ഭാഷ.

എങ്കിലും,
ഏതു കാൽവയ്പിലും
ഒരാദിമ  നിശ്വാസത്തിൻ
പവി(ത സ്മൃതികൾ
മുറുകിയ
ഒഒരായിരം  തൊണ്ടകളുെ
ഏകസ്വരം

'' എനിക്ക്  വേണം
ഒറ്റത്തിരയിൽ ഒന്നാകാവുന്ന
വൻകരകളുടെ
ഈ ഭൂമി .''

[ മുരുകേശൻ എന്ന  ST Promoter യെ കുറിച്ച്    Institute of Management in Government Kerala

നിർമ്മിച്ച ''എനിക്കും ഒരു സ്വപ്നം '' എന്ന ഡോക്യുമെന്ററിക്കുവേണ്ടി  തയ്യാറാക്കിയത്]

Tuesday, November 2, 2010

ഗാന്ധിമാര്‍ഗ്ഗം

  ഇപ്പോള്‍ 
കവിതയുടെ ജീവിതം
എന്നത്തേക്കാളും ലളിതം.

ആരും കാണില്ലെന്ന്
 ഉറപ്പുള്ളതിനാല്‍
വസ്ത്രത്തില്‍
ആ തോര്‍ത്തും ഉപേക്ഷിക്കാം
ചിന്തയില്‍ ആ തലയേക്കാള്‍
 മിനുസമാകാം. 

Friday, January 29, 2010

എന്റെ തോന്നലുകള്‍

മനുഷ്യന്‍
പ്രണയം
 സെക്കന്റ് ലാങ്ങ്വേജും
വിവാഹം 
നിര്‍ബന്ധിത വിഷയവുമാക്കിയ  
ജിവിതത്തിന്റെ സിലബസ്സില്‍
പരീക്ഷിക്കപ്പെടുന്ന
പാവം വിദ്യാര്‍ഥി .
കാലം
നമുക്കിടയില്‍
ഒരു മൌസ് ക്ളിക്കിന്റെത് .
ഒരു കുതിയ്ക്ക് എനിയ്ക്ക്
നിന്നി ലേക്കെത്താം.
ആഴം    
എന്റെ  ചിന്തകളുടെ ദൂരം 
നിന്റെ മനസ്സ് വരെയാണ് 
ആഴം ഇനിയും 
അളക്കേണ്ടിയിരിക്കുന്നു . 
മരണം
മരണത്തിന്റെ ക്ഷേത്രത്തില്‍
എന്നെത്തന്നെ പ്രതിഷ്ഠിച്ച്‌
എന്നെത്തന്നെ
 ആരാധിക്കാന്‍ ശ്രമിക്കുന്നു.
അടയുന്ന വാതിലുകള്‍
‍ഓരോ വാതിലുംഅടയുകയാണ്‌.
വിശ്വാസത്തിന്റെ വാതില്‍ആദ്യമടഞ്ഞു.
സ്നേഹത്തിന്റേത്‌ രണ്ടാമതും.
ഇനി തുറന്നിരിക്കുന്ന വാതില്‍ഒന്നേ ഉള്ളൂ.
അത്‌ പുറത്തേയ്ക്കുള്ള വഴിയാണ്‌.
വൈരുധ്യം
രാത്രി എനിക്ക്‌,
മുറിക്കുള്ളിലെ
 വൈദ്യുതി വിളക്കിന്റെ
വെളിച്ചമാണ്‌.

വില
ജീവിതംവിലപ്പെട്ടതാണെന്ന്‌!
ശരിയാവാം
 മരണത്തിന്റെപിടയ്കുന്ന നോട്ട്‌
 ജീവന്റെ കീശയില്‍എപ്പോഴുമുണ്ട്‌.





Saturday, December 5, 2009

മനസ്സല്ലേ,.....ഇങ്ങനെയൊക്കെയാണ്

പ്രേമമൊഴികെ
മറ്റൊന്നും തൂങ്ങാത്ത
പോളിത്തീന്‍ കവര്‍ പോലെ
ചെറിയ ചലനങ്ങളില്‍
വലിയ ഒച്ചകള്‍ സൃഷ്ടിക്കും  .
                *
ജനാലച്ചില്ലുകള്‍ പോലെ 
ദുഖത്തിന്റെ രാത്രികളില്‍
ഇരുണ്ടും,
സന്തോഷത്തിന്റെ പകലുകളില്‍
വെളുത്തും
കാണപ്പെടും .
ചിലപ്പോഴടച്ചും
ചിലപ്പോള്‍ തുറന്നും
നിരന്തരം ഉപയോഗിക്കപ്പെടും .
                   *
ചിലപ്പോള്‍,
തിരിഞ്ഞും മറിഞ്ഞും
വീണെന്നിരിക്കും. 
മുറിവിന്റെ-
 ചുവപ്പ് തടസ്സം കാട്ടി
പിന്നെ,
പച്ചയായി ചിരിച്ചെന്നിരിക്കും.
ചിലപ്പോള്‍ തുളുമ്പി-
തെറിച്ചെന്നിരിക്കും
മനസ്സല്ലേ,..
ഇങ്ങനെയൊക്കെയാണ് .
               *

ഇറക്കിവിട്ട കുട്ടികളെ പോലെ-
വരാന്തയില്‍ അലയും .
ചിലപ്പോള്‍
സന്തോഷത്തിന്റെ
കളര്‍ വസ്ത്രവും
ചിലപ്പോള്‍
ദുഖത്തിന്റെയൂണിഫോമും
അണിഞ്ഞു വരും .

Friday, March 6, 2009

മറ


കണ്‌മഷികൊണ്ട്‌ ഞാന്‍ 
കണ്‍ തടങ്ങളിലെ
കറുപ്പിനെ മൂടി.
നിറഞ്ഞ ചിരിയാല്‍
കണ്ണീരിനെ മിനുക്കി.
ചുവന്ന ചായത്താല്‍
കവിളിലെ പാടുകള്‍
മായ്ച്ചു.അങ്ങനെ
പൊങ്ങച്ചങ്ങളെക്കൊണ്ട്‌
ഞാനെന്നെ മറച്ചുപിടിച്ചു.

Friday, December 21, 2007

ഇപ്പോഴിങ്ങനെ

പുതിയ രൂപം 
കണ്ണീരിനെക്കുറിച്ചോര്‍ക്കുമ്പോള്‍
എഞ്ചുവടിപ്പട്ടികയിലെ
ഗുണനച്ചിഹ്നം ഓര്‍ക്കും.
അക്കങ്ങള്‍ക്കിടയില്‍നിന്ന്‌
അവ സൃഷ്ടിക്കുന്ന മഹാദ്ഭുതം
സമം എന്ന 
ഗണിതശാസ്ത്ര ചിഹ്നത്തിന്നപ്പുറം
പെറ്റുപെരുകി,
എന്റെ കണ്ണീര്‍ പോലെ
ഒഴുകുന്നതുകൊണ്ടാകാം
ഞാനിപ്പോള്‍ഗുണനപ്പട്ടികയെ
പുതിയരൂപത്തില്‍ കാണുകയാണ്‌.

പെരുവഴിയില്‍


ഭയത്തിന്റെ 
പെരുവഴിയിലാണ്‌ഞാന്‍ 
നിശബ്ദതയില്‍നിന്ന്‌ കേള്‍ക്കുന്ന
ഏത്‌ ചീവീടൊച്ചയും
എന്നെ
അടച്ചിട്ടമുറിയുടെ
സുരക്ഷിതത്വത്തിലേയ്ക്ക്‌
ആട്ടിയോടിക്കും.


റ്റയ്ക്ക് 


ഞാനൊറ്റയ്ക്കാണ്‌;
അപകടകരമാംവിധം
ഒറ്റയ്ക്കാണ്‌!
പകല്‍ വെളിച്ചത്തില്‍
ഉയര്‍ന്നുകേള്‍ക്കുന്ന,
നിങ്ങളുടെ കീറവാക്കുകള്‍
‍എന്നെ 
രാത്രിയുടെ 
അത്യുഷ്ണത്തില്‍നിന്നോ
അതിശൈത്യത്തില്‍ നിന്നോ
പൊതിഞ്ഞുമാറ്റുന്നില്ല

ഇതല്ല

മിട്ടായിപ്പോതികൊണ്ടു 
ത്രിപ്തനാകുന്ന 
കുട്ടിയെപ്പോലെഞാന്‍,
സ്നേഹത്തിന്റെ
 വര്‍ണ്ണക്കൂടുകളില്‍
പൊതിയപ്പെട്ടിരുന്നു.

എഴുത്തുകാര്‍


‍എഴുതിക്കഴിയുന്നോര്‍,
കഴിയാനെഴുതുന്നോര്‍'
കഴിച്ചിട്ടെഴുതുന്നോര്‍,
എഴുതിക്കഴിക്കുന്നോര്‍. 

Saturday, October 20, 2007

അവക്രോക്തി



അവക്രോക്തി
എന്റെ വാക്കുകള്‍
മരുഭൂമിയില്‍ നാട്ടിയ
 മുളങ്കഴ പോലെ
നഗ്ന മേനിയുടെ മിനുപ്പ്‌
ഓര്‍മ്മിപ്പിയ്ക്കുന്നതെന്ത്‌?
അവള്‍,
നിരാഭരണയായ യുവതിയെപ്പോലെ
ലജ്ജയാല്‍ ചൂളുന്നതെന്ത്‌?
കുഞ്ഞുടുപ്പ്‌ വലിച്ചു നീട്ടുന്ന
സ്കൂള്‍ക്കുട്ടിയുടെ
അപകര്‍ഷമെന്തുകൊണ്ട്‌?
.